
എന്നത്തേയും പോലെ ഇന്നും പുതു വര്‍ഷം വന്നു കൂടെ നിറങ്ങളില്‍ പൊതിഞ്ഞ കുറെ ആശംസാ വാക്കുകളും ഒന്നിനും ഒരു മാറ്റമില്ല..
ആശംസകളില്‍ ഒളിഞ്ഞിരിക്കുന്ന കച്ചവടക്കണ്ണുകള്‍ ജനങ്ങളെ സേവിക്കാന്‍ ബാധ്യത യുള്ള സര്‍ക്കാര്‍ വിഴിപ്പലക്കി സുഖിക്കുന്നു...
ഒരപകടം വരുംബോള്‍ മാത്രം വേണ്ടി യുള്ളതാണു ഉത്തരവാദിത്തമെന്നു അവര്‍ പഠിച്ചു വെച്ചിരിക്കുന്നു ഓരോ ഡിസംബര്‍ അവസാനവും നമ്മെ കാത്തുനില്‍ക്കുന്നത് ഒരു അപകട വാര്‍ത്തയാണ് എതെഴുതുംബോള്‍ എന്റെ മുന്നിലെ വാര്‍ത്ത അപകടത്തില്‍ പെട്ട അഗ്നി ശമന സേനയെ കുറിച്ചാണു. യാതൊരു മനസ്താപവും കൂടാതെ ഞങ്ങളുടെ പക്കല്‍ സംരക്ഷണത്തിനുള്ള ഉപകരണങ്ങല്‍ ഇല്ലെന്നു പറയുന്ന മന്ത്രിയുടെ മുഖവും പുതിയ വര്‍ഷത്തില്‍ മലയാളിക്ക് അരക്ഷിതാവസ്ത നല്‍കുന്നു...
ദുരന്തങ്ങളില്‍ സന്തോഷിക്കുന്ന മുഖങ്ങള്‍ അത്യഹിത നിലയില്‍ വരുന്ന വരുടെ കരിഞ്ഞ ശരീരങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ആഘോഷിക്കുന്നവര്‍... ആന ചവിട്ടികൊല്ലുന്ന ദ്രിശ്യങ്ങള്‍ സിഡി യിലാക്കി വിറ്റഴിച്ച നമ്മുടെ നാട്ടില്‍ ഇതൊന്നും അദ്ഭുദ മല്ലെന്നു വാര്‍ത്ത രെപ്പോര്‍ട്ട് ചെയ്ത ആള്‍ അറിഞ്ഞു കാണില്ല....
എന്തായാലും എല്ലാവരെയും പോലെ ഞാനും ആശംസിക്കട്ടെ നവവല്‍സരാസംസകള്‍.. ടിവി യില്‍ കേട്ട ആ പരസ്യവാചകം കടമെടുക്കട്ടെ.. "ആഘോഷിക്കൂ ഓരോ നിമിഷവും"
തീവ്ര വാതവും, വര്‍ഗീയ വാതവും ഭാരതാമ്മയുടെ കരളു പറിക്കാന്‍ നടക്കുംബോള്‍ ഈ പ്രതിഞ്ന ഉറക്കെ ചൊല്ലുക.. അക്രമങ്ങളും,പട്ടിണിയും ഇല്ലാത്ത നല്ല ഒരു നാളേക്കായി നമുക്കു ഒരുമിച്ചു പ്രവര്‍ത്തിക്കം.
- India is my country and all Indians are my brothers and sisters.
- I love my country and I am proud of its rich and varied heritage.
- I shall always strive to be worthy of it.
- I shall give my parents, teachers and all elders, respect, and treat everyone with courtesy.
- To my country and my people, I pledge my devotion.
- In their well being and prosperity alone, lies my happiness.
JAI HIND
Photo take From Riyadh
30-12-2009
Mansoor Pavannoor
No comments:
Post a Comment