Its Raining

രു ക്കാത്ത്

Saturday, July 19, 2008

നാണക്കേടേ നിന്റെ പേരൊ കേരളം?

നാണക്കേടേ നിന്റെ പേരൊ കേരളം?

പാഠപുസ്തക സമരത്തിന്റെ
ഇരയായ
അധ്യാപകനു
ആദരാഞ്ജലികള്‍
അര്‍പ്പിക്കുന്നു....

ഇനി പാഠ പുസ്തകം പിന്‍വലിക്കുന്നതിനോട്
നിങ്ങള്‍ യോജിക്കുന്നുന്ടോ?

Monday, July 14, 2008

എന്‍ടെ ഗ്രാമക്കാഴ്ച്ചകള്‍


പുഴ നിശബ്ദമായ് ഒഴുകുന്നു

മഴ പുതച്ച മണ്ണിന്പുതുമയുടെ

പുതുമയുടെ ഗന്ധമുണ്‍ട്

ബാല്യതയുടെ അഹങ്കാരമുണ്‍ട്

ഇതാ

എന്റെ കൊച്ചു ഗ്രാമത്തിലെ

ഒരു പുഴക്കാഴ്ച്ച...

Wednesday, July 9, 2008

ഗ്രാമക്കാഴ്ച്ച...

എന്റെ കൊച്ചു ഗ്രാമം
തെയ്യങ്ങളൂം
നാടകങ്ങളും
ഒക്കെ അരങ്ങു വാണ ഒരു പഴയകാല ഓര്‍മ്മ
മനസിന്ടെ ഈ കോണില്‍ മായാതെ കിടപ്പുണ്ട്
പ്രവാസത്തിന്റെ ഓരോ നിമിഷത്തിലും പഴയ ആ ഓര്‍മ്മകള്‍
അന്നു പകര്‍ത്തിയ ആ ചിത്രങ്ങള്‍....
കണ്ണൂര്‍ ജില്ലയിലെ ഒരുകൊച്ചു ഗ്രാമം
പാവന്നൂര്‍
ഈ പേരിനു പിന്നില്‍ ഒരു ഐതീഹ്യ മുണ്ട്
പാക്കനാര്‍ മുറം വില്‍ക്കാന്‍ വന്ന കഥ
വൈകുന്നേരം ആകുന്നത് വരെ നടന്നു ക്ഷീണിച്ച പാക്കനാര്‍
വിശ്രമത്തിനായി ഒരുവീട്ടില്‍ തങ്ങി
മുറവും അവിടെ വച്ചു
പിറ്റെ ദിവസം മുറം നൊക്കിയപ്പോള്‍ അതില്‍ നിന്നും ഒന്നു കുറവ്
പക്ഷെ പാക്കനാര്‍ മിണ്ടിയില്ല
ഓരൊ ദിവസവും ഓരൊ വീട്ടില്‍ എല്ലാദിവസവും മുറത്തിന്റെ എണ്ണവും കുറയും........
പാക്കനാര്‍ പരീക്ഷിക്കുകയായിരുന്നു...
അങ്ങിനെ പാക്കനാരെ പറ്റിച്ച നാട് പാവന്നൂരായി..
എന്റെ കൊചു ഗ്രാമത്തിലെ പഴയതും പുതിയതു മായ ഒരേ സ്വഭാവമുള്ള
രണ്ടു ചിത്രങ്ങള്‍എവിടെ പോസ്റ്റുന്നു..

ഒരേ സ്വഭാവമുള്ള
ചിത്രങ്ങളുടെ ക്ളാറിറ്റി
കുറവായിരിക്കും
പഴയതാണു ഒരു പതിനാറ്
വര്‍ഷമെങ്കിലും ആയിക്കാണും....

എന്റെ ഗ്രാമക്കാഴ്ച്ചകള്‍


വിക്റ്റൊറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍

എന്റെ ഗ്രാമത്തിലെ ഒരു മഴക്കാഴ്ച്ച

കണ്ണുനീരോടെ സമര്‍പ്പിക്കുന്നു.......

Sunday, July 6, 2008

വിക്റ്റര്‍ ജോര്‍ജിന്റെ ഓര്‍മ്മകളുമായി

വിക്റ്റര്‍ ജോര്‍ജിന്റെ ഓര്‍മ്മകളുമായിഒരു പെരുമഴക്കാലം കൂടി



വിക്റ്റര്‍ ജോര്‍ജിന്റെ ഓര്‍മ്മകളുമായിഒരു പെരുമഴക്കാലം കൂടി
2002 ലെ ജുലൈയിലെ ഒരു മഴക്കാലത്ത് വെള്ളായനി മല മുകളിലേക്കുപുതിയൊരു മഴച്ചിത്ത്രത്തിനായി കയറിച്ചെന്ന വിക്റ്റൊര്‍.......മഴയോടൊപ്പം എന്നന്നേക്കുമായി യാത്രയായി....മഴക്കൊപ്പം നടന്ന് മഴയോടലിഞ്ഞു ചേര്‍ന്ന ആ നല്ല ഫോട്ടോഗ്രാഫറുടെഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരുപിടി മഴത്തുള്ളികള്‍ അര്‍പ്പിക്കുന്നു.........
മഴ തോരാത്ത മനസില്‍ .....
മഴച്ചിത്ത്രങ്ങള്‍കൊണ്ട്
മഴത്തുള്ളികള്‍തീര്‍ത്ത
ചിത്രകാരാ
നിങ്ങള്‍ക്കായ്
ഈ പെരുമഴക്കാലം........




Friday, July 4, 2008

മഴയുടെ ശബ്ദം

മഴയുടെ ശബ്ദം

മഴ
ഇന്നിന്റെ മഴ
കുരുന്നുകളുടെ കരച്ചിലാണ്
മഴ
മറക്കാത്ത അനുഭവമാണ്
ഒരു
കുഞ്ഞിനും
നോവറിയിക്കാതെ
അതു
തിമര്‍ത്തു പെയ്യുന്നു
മഴ
പീഡനത്തില്‍ മരിക്കുന്ന
പെണ്‍കുട്ടികളുടെ
കണ്ണുനീരാകുന്നു...

Thursday, July 3, 2008

എന്തു തോന്നുന്നു????


എന്തു തോന്നുന്നു????

Wednesday, July 2, 2008

മലയാളിയുടെ മനസാക്ഷി

മലയാളിയുടെ മനസാക്ഷി