Its Raining

രു ക്കാത്ത്

Saturday, July 21, 2007

എടക്കല്‍ ഗുഹ 7


എടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു..
വിവരണങ്ങള്‍ അടുത്ത പോസ്റ്റില്‍ തുടരും...

Friday, July 20, 2007

എടക്കല്‍ ഗുഹ 6

ഏടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു..ഗുഹയുടെ ഉള്‍വശത്തെ ചുവരുകളില്‍ കൊത്തിയ ലിപികളെ കുറിച്ച് അവിടെ ഉണ്ടായ ഗൈഡ് അയള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ വിവരിച്ചു തന്നു.ഗുഹക്കുള്ളിലെ വെളിച്ചക്കുറവുമൂലം ഫൊട്ടോകള്‍ നല്ല ക്ലിയര്‍ഇല്ലെങ്കിലും ആ ഫൊട്ടൊകള്‍ ഇവിടെ പോസ്റ്റുന്നു..ഗുഹയില്‍ തമസിച്ചവര്‍ സൂര്യനെ ആരാധിച്ചവരാണെന്ന്..ഈ ചിത്രങ്ങളില്‍ നിന്നും മനസിലാക്കാംവര്‍ഷങ്ങള്‍ക്കു മുന്നെ രേഖപ്പെടുത്തിയ ഈലിപികള്‍ കാണാതെ പോകുന്നതു നഷ്ടം തന്നെയാണ്...
Photos mansur

Thursday, July 19, 2007

എടക്കല്‍ ഗുഹ..5

ഗുഹക്കുള്‍വശം
ഏകദേശം 6 മീറ്റര്‍ വീതിയും 17 മീറ്റര്‍ നീളവും 13 മീറ്ററോളം ഉയരവുമുള്ള വലിയ ഗുഹ കോണിപ്പടികളിറങ്ങിഗുഹക്കകത്തു പ്രവേശിച്ചപ്പോള്‍ നല്ല ഇരുട്ടു അനുഭവപ്പെട്ടു ടോര്‍ച്ച് ലിട്ടിന്റെ ചെരിയ വെട്ടവും പാറകള്‍ക്കിടയില്‍ ക്കൂടി കടന്നു വരുന്ന പ്രകാശവും ഗുഹക്കുള്ളിലെ ദ്രിശ്യങ്ങള്‍ കാണാന്‍ സഹായിച്ചു..വലിയ ഒരു ഗുഹ പാറകള്‍ അടുക്കി വച്ച ഇരിപ്പിടവും ....പ്രാചീനകാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകള്‍ നേരിട്ടു കാണുംബോള്‍...മനസില്‍ അറിയാതെ ഒരു തണുപ്പ് അനുഭവപ്പെട്ടു..
ഗുഹയുടെ ചുവരില്‍ കൊത്തിയ ലിപികളുടെ ചിത്രങ്ങളുമായിപോസ്റ്റ് തുടരും ...........
Photos mansur

Wednesday, July 18, 2007

എടക്കല്‍ ഗുഹ 4

എടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു
ഞങ്ങള്‍ ഗുഹക്ക് ഉള്ളിലോട്ട് കടന്നു..ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു....സന്ദര്‍ശകരുടെ നല്ല തിരക്കുണ്ട്..ഇന്ത്യ യിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നു മുള്ള സന്ദര്‍ശകര്‍ ഉണ്ടായിരുന്നു..മുകളില്‍ കാണുന്ന ചിത്രം പാറകള്‍ അടുക്കി വച്ച ഒരു വഴിയാണ്..മുന്നോട്ടുള്ള ഓരൊ അടിയും വിസ്മയ മായിരുന്നു..കൂറ്റന്‍ പാറക്കെട്ടുകള്‍..പച്ചപുതച്ച പാറകള്‍..ഹൊ എത്ര മനോഹരം..
തുടരും.....

Tuesday, July 17, 2007

എടക്കല്‍ ഗുഹ 3

ഗുഹയുടെ അകത്ത് കടക്കാന്‍ ഞങ്ങളോടൊപ്പംചങ്ങനാശേരി NSS College ലെ കുറച്ചു വിദ്യാര്‍ഥികളും ഉണ്ടായിരുന്നുഗുഹയിലേക്കുള്ള എന്‍ട്രന്‍സാണിത്..മലയുടെ താഴ് വാരത്തുനിന്ന് ഗുഹയുടെ കവാടത്തിലേക്കുനല്ല കയറ്റമാണ്..കഷ്ടിച്ച് ഒരു ജീപ്പിനു കയറിപ്പൊകാന്‍ പറ്റുംജീപ്പുകളിലാണ്‍ സന്ദര്‍ശകര്‍ ഗുഹാ കവാടത്തില്‍ എത്തുന്നത്...എന്നൊടൊപ്പം 7ആം തരത്തില്‍ പഠിക്കുന്ന എന്റെ കസിനും ഉണ്ടായിരുന്നു..ഞങ്ങള്‍ നടന്നാണു ഗുഹാ കവാടത്തിലേക്കു പോയത്..എടക്കു കണ്ട കാഴ്ച്ചകളുമായി സല്ലപിച്ച് കലഹിച്ച് ആ നടത്തം...മുന്നോട്ടു പോയി ഗുഹാകവാടത്തില്‍ എത്തി.....

എടക്കല്‍ ഗുഹ പ്രജീന കാലത്ത് മനുഷ്യവാസ സ്തല മായിരുന്നു എന്നതിനു തെളിവുകള്‍ ധാരാളമുണ്ട് കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്....
Photos mansur

എടക്കല്‍ ഗുഹ..2

വയനാട് ജില്ലയിലെ അംബലവയലിനടുത്ത്1000 മീറ്റര്‍ ഉയരത്തില്‍ നില്‍ ക്കുന്ന് അംബുകുത്തി മലയിടുക്കിലാണ്എടക്കല്‍ ഗുഹ ...ഗുഹക്കകത്ത് കല്ലില്‍ കൊത്തിയ ലിപികള്‍കാഴ്ച്ക്കാര്‍ക്കു വിസ്മയ മാണ് മാസങ്ങള്‍ക്കു മുന്നെ ഗുഹ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റുകളില്‍....

എവിടെ നോക്കിയാലും പച്ചപ്പ്ഇതു വയനാട്ടിന്റെ മാത്രം പ്രത്യേകത യാണ്കാടും മലകളും പരന്നുകിടക്കുന്ന തേയിലത്തൊട്ടങ്ങളുംമനസിനെ കുളിരണിയിക്കും....വയനാട്ടിലൂടെ ഒരിക്കല്‍ യാത്ര ചൈത ഒരാള്‍ക്കുപ്രകുര്‍തിയുടെ ആ സൌന്ദര്യം അത്രപെട്ടെന്നു മറക്കാന്‍ വയ്യ....
സമുദ്ര നിരപ്പില്‍ നിന്നും 700 മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തിലാണു വയനാട്ടിന്റെ സ്താനം കേരളത്തിലെ കാടിന്റെ മക്കള്‍ വസിക്കുന്നഈ ജില്ലയില്‍ പണിയ, അടിയ, കാട്ടുനായിക്കന്‍, കുറിച്ച്യന്‍,ഊറാളി, കുറുമതുടങ്ങിയ ജാതിയില്‍ പെട്ട ട്രൈബല്‍സ് ആണു കാണെപ്പെടുന്നത്....എടക്കല്‍ ഗുഹയുടെ കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്.........
Photos mansur


Monday, July 16, 2007

എടക്കല്‍ ഗുഹ

മല ഒരു ദൂരക്കാഴ്ച

വയനാട് ജില്ലയിലെ അംബലവയലിനടുത്ത്1000 മീറ്റര്‍ ഉയരത്തില്‍ നില്‍ ക്കുന്ന് അംബുകുത്തി മലയിടുക്കിലാണ്എടക്കല്‍ ഗുഹ ...ഗുഹക്കകത്ത് കല്ലില്‍ കൊത്തിയ ലിപികള്‍കാഴ്ച്ക്കാര്‍ക്കു വിസ്മയ മാണ് മാസങ്ങള്‍ക്കു മുന്നെ ഗുഹ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റുകളില്‍....
Photos mansur