Its Raining

രു ക്കാത്ത്

Sunday, July 6, 2008

വിക്റ്റര്‍ ജോര്‍ജിന്റെ ഓര്‍മ്മകളുമായി

വിക്റ്റര്‍ ജോര്‍ജിന്റെ ഓര്‍മ്മകളുമായിഒരു പെരുമഴക്കാലം കൂടി



വിക്റ്റര്‍ ജോര്‍ജിന്റെ ഓര്‍മ്മകളുമായിഒരു പെരുമഴക്കാലം കൂടി
2002 ലെ ജുലൈയിലെ ഒരു മഴക്കാലത്ത് വെള്ളായനി മല മുകളിലേക്കുപുതിയൊരു മഴച്ചിത്ത്രത്തിനായി കയറിച്ചെന്ന വിക്റ്റൊര്‍.......മഴയോടൊപ്പം എന്നന്നേക്കുമായി യാത്രയായി....മഴക്കൊപ്പം നടന്ന് മഴയോടലിഞ്ഞു ചേര്‍ന്ന ആ നല്ല ഫോട്ടോഗ്രാഫറുടെഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരുപിടി മഴത്തുള്ളികള്‍ അര്‍പ്പിക്കുന്നു.........
മഴ തോരാത്ത മനസില്‍ .....
മഴച്ചിത്ത്രങ്ങള്‍കൊണ്ട്
മഴത്തുള്ളികള്‍തീര്‍ത്ത
ചിത്രകാരാ
നിങ്ങള്‍ക്കായ്
ഈ പെരുമഴക്കാലം........




9 comments:

Shaf said...

വികടര്‍ ജോര്‍ജിനെ വീണ്ടും ഓര്‍ക്കാന്‍ കഴിഞു
നന്ദി

Manikandan said...

മഴയേയും മഴച്ചിത്രങ്ങളെയും സ്‌നേഹിച്ചു ഒടുവില്‍‌ ഉടുമ്പന്നൂരിലെ ഉരുള്‍‌പൊട്ടലിന്റെ കൂടുതല്‍‌ വ്യക്തമായ ചിത്രങ്ങള്‍‌ക്കു വേണ്ടി സ്വന്തം ജീവിതം തന്നെ ഹോമിച്ച ആ ചിത്രകാരന്റെ സ്മരണകള്‍‌ക്ക് വീണ്ടും ജീവന്‍‌നാല്‍‌കാന്‍‌ സഹായിച്ചു. നന്ദി.

siva // ശിവ said...

ഈ പോസ്റ്റിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി...പിന്നെ ആ മഴച്ചിത്രങ്ങള്‍ക്കും...

മഴച്ചിത്രങ്ങള്‍ തേടി...ഒടുവില്‍ മഴയോടൊപ്പം യാത്രയായ പ്രിയ വിക്ടര്‍,

ഇവിടെ ഇപ്പോള്‍ മഴയാണ്...

നീയില്ലാത്ത ഒരു മഴക്കാലം...

ഇവിടെ ഓരോ മഴയും പെയ്യുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു...

എനിക്ക് നിന്നെ ഏറെ ഇഷ്ടമായിരുന്നു...

എനിക്കും നിനക്കും മഴയോടായിരുന്നല്ലോ പ്രണയം...

നിന്നെ ഞാന്‍ എന്നും ഓര്‍ക്കും.

സസ്നേഹം,

ശിവ

ശാലിനി said...

Thanks for this post.

Victor George - ഓരോ മഴയും പെയ്യുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു...

ശ്രീ said...

വിക്ടര്‍ ജോര്‍ജ്ജിനെ ഒരിയ്ക്കല്‍‌ കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി.

Bindhu Unny said...

മനസ്സൊന്ന് പിടയാതെ ഓര്‍ക്കാനാവില്ല വിക്ടര്‍ ജോര്‍ജ്ജിനെ :-(

ഹരീഷ് തൊടുപുഴ said...

വിക്ടര്‍ മരിച്ച ആ ദിവസം ഒന്നു കൂടി ഞാന്‍ ഓര്‍ക്കുകയാണ്... അന്നും, തലേദിവസവുമെല്ലാം തൊടുപുഴയിലും, പരിസര പ്രദേശങ്ങളിലുമെല്ലാം മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു. ന്യൂനമര്‍ദ്ദം മൂലമായിരുന്നുവെന്നാണെന്റെ ഓര്‍മ. തലേദിവസത്തെ മഴയില്‍, രാത്രിയില്‍ വെള്ളിയാനി മലയില്‍ ഉരുള്‍ പൊട്ടി ഒരു കുടുംബം അവരുടെ സ്ഥലവും വീടുമടക്കം ഒലിച്ചു പോയിരുന്നു. മഴയെ ഏറെ സ്നേഹിച്ചിരുന്ന വിക്ടര്‍, പിറ്റേ ദിവസവും പ്രസ്തുത സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടി വരുന്നത് പകര്‍ത്തുവാന്‍ വേണ്ടി മലവെള്ളപ്പാച്ചിലിനു നേര്‍ദിശയില്‍ കയറിനിന്നു.
സാഹസികനായ ആ കാമെറാമാന്‍.....അതൊരു തീരാനഷ്ടം തന്നെയായിരുന്നു കേരളത്തിന്

ഉരുള്‍ പൊട്ടലില്‍ സ്വര്‍ഗ്ഗം പൂകിയ ആ കുടുംബത്തിനും, വിക്ടെരിനും എന്റെ ആദരാഞ്ജലികള്‍...

ദിലീപ് വിശ്വനാഥ് said...

മഴച്ചിത്രങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം, വിക്ടര്‍...

Unknown said...

വിക്ടറിനെ വേദനയോടെയല്ലാതെ ഓര്‍ക്കാന്‍
കഴിയില്ല ഒപ്പം കാണാകാരി എന്ന എന്റെ നാട്ടുകാരനാ‍ണെന്നുള്ള ബന്ധവും