തെയ്യങ്ങളൂം
നാടകങ്ങളും
ഒക്കെ അരങ്ങു വാണ ഒരു പഴയകാല ഓര്‍മ്മ
മനസിന്ടെ ഈ കോണില്‍ മായാതെ കിടപ്പുണ്ട്
പ്രവാസത്തിന്റെ ഓരോ നിമിഷത്തിലും പഴയ ആ ഓര്‍മ്മകള്‍
അന്നു പകര്‍ത്തിയ ആ ചിത്രങ്ങള്‍....
കണ്ണൂര്‍ ജില്ലയിലെ ഒരുകൊച്ചു ഗ്രാമം
പാവന്നൂര്‍
ഈ പേരിനു പിന്നില്‍ ഒരു ഐതീഹ്യ മുണ്ട്
പാക്കനാര്‍ മുറം വില്‍ക്കാന്‍ വന്ന കഥ
വൈകുന്നേരം ആകുന്നത് വരെ നടന്നു ക്ഷീണിച്ച പാക്കനാര്‍
വിശ്രമത്തിനായി ഒരുവീട്ടില്‍ തങ്ങി
മുറവും അവിടെ വച്ചു
പിറ്റെ ദിവസം മുറം നൊക്കിയപ്പോള്‍ അതില്‍ നിന്നും ഒന്നു കുറവ്
പക്ഷെ പാക്കനാര്‍ മിണ്ടിയില്ല
ഓരൊ ദിവസവും ഓരൊ വീട്ടില്‍ എല്ലാദിവസവും മുറത്തിന്റെ എണ്ണവും കുറയും........
പാക്കനാര്‍ പരീക്ഷിക്കുകയായിരുന്നു...
അങ്ങിനെ പാക്കനാരെ പറ്റിച്ച നാട് പാവന്നൂരായി..
എന്റെ കൊചു ഗ്രാമത്തിലെ പഴയതും പുതിയതു മായ ഒരേ സ്വഭാവമുള്ള
രണ്ടു ചിത്രങ്ങള്‍എവിടെ പോസ്റ്റുന്നു..
ഒരേ സ്വഭാവമുള്ള
ചിത്രങ്ങളുടെ ക്ളാറിറ്റി
കുറവായിരിക്കും
പഴയതാണു ഒരു പതിനാറ്
വര്‍ഷമെങ്കിലും ആയിക്കാണും....
2 comments:
ഈ ശ്രമം നന്നായി തോന്നി. പാക്കനാര്‍ എന്നത് വല്ലാതെ സ്‌പര്‍ശിക്കുന്ന എന്തോ ഒന്നാണ് എനിക്ക്.
:)
Post a Comment